ഇന്ത്യൻ വെൽസ് എടിപി മാസ്റ്റേഴ്‌സിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡാനിൽ മെദ്‌വദേവ് ആർഥർ ഫിൽസിനെ തോൽപ്പിച്ച് സെമി ഉറപ്പിച്ചു. 20 കാരനായ ആർതർ ഫിൽസിനെ 6-4, 2-6, 7-6 (9/7) എന്ന സ്കോറിന് ആണ് മെദ്വദേവ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ രണ്ടുതവണ ഫൈനലിസ്റ്റായ റഷ്യൻ താരം നിർണായകമായ അവസാന സെറ്റിൽ 2-4 ന് പിന്നിലായിരുന്നെങ്കിലും പൊരുതു ടൈബ്രേക്കറിൽ വിജയം ഉറപ്പിക്കുക ആയിരുന്നു.
ടാലോൺ ഗ്രീക്‌സ്പൂറിനെ 5-7, 6-0, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് സെമിയിൽ എത്തിയ ഹോൾഗർ റൂണിനെ ആകും സെമിയിൽ മെദ്വദേവ് നേരിടുക.