ഗെറ്റാഫെയോട് 2-1 ന് പരാജയപ്പെട്ട മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷം റഫറിയോട് മോശമായി സംസാരിച്ചതിന്, അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ്, ഏഞ്ചൽ കൊറേയക്ക് അഞ്ച് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി.

88-ാം മിനിറ്റിൽ ഹൈ ടാക്കിളിന് ആണ് കൊറേയയെ പുറത്താക്കിയത്. അതിനു ശേഷം റഫറി ഗില്ലെർമോ ക്വാഡ്ര ഫെർണാണ്ടസിനോട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ ആണ് നാല് മത്സരങ്ങളിൽ കൂടി വിലക്ക് ഏർപ്പെടുത്താനുള്ള കാരണമായത്. ചെയ്തു. തന്റെ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അർജന്റീനക്കാരൻ സോഷ്യൽ മീഡിയയിൽ ക്ഷമാപണം നടത്തി. ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദവും എസ്പാൻയോൾ, സെവിയ്യ, വല്ലാഡോയിഡ് എന്നിവയ്‌ക്കെതിരായ ലാലിഗ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകും.