ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് മൂന്ന് മാസത്തോളം വിട്ടുനിന്ന മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ പരിശീലനത്തിലേക്ക് മടങ്ങിയെത്തി. ഡിസംബർ 15 ന് മാഞ്ചസ്റ്റർ ഡെർബിയ്ക്കിടെ ആണ് മധ്യനിര താരത്തിന് പരിക്കേറ്റത്.

2023-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നത് മുതൽ ആവർത്തിച്ചുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം മൗണ്ടിന് അധികം മത്സരങ്ങൾ യുണൈറ്റഡിനായി കളിക്കാൻ ആയിരുന്നില്ല. നാളെ റയൽ സോസിഡാഡിനെതിരെ അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, പരിശീലനത്തിലേക്കുള്ള തിരിച്ചുവരവ് സൂചിപ്പിക്കുന്നത് അദ്ദേഹം അടുത്ത ആഴ്ചകളിൽ തന്നെ മാച്ച് സ്ക്വാഡിൽ എത്തും എന്നാണ്. മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെയും പരിശീലനം പുനരാരംഭിച്ചു, എന്നാൽ ഡിഫൻഡർമാരായ ഹാരി മഗ്വേറും ലെനി യോറോയും ഇന്ന് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു.