കരോലിന മുച്ചോവയെ 6-1, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻ ഇഗ സ്വിയടെക് ഇന്ത്യൻ വെൽസ് 2025 ക്വാർട്ടർ ഫൈനലിൽ കടന്നു. 2023 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ തന്നെ വെല്ലുവിളിച്ച മുച്ചോവയെ പുറത്താക്കാൻ പോളണ്ടിൽ നിന്നുള്ള ലോക രണ്ടാം നമ്പർ താരത്തിന് വെറും 57 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. 2022 ലും 2024 ലും ഇന്ത്യൻ വെൽസിൽ കിരീടങ്ങൾ നേടിയിട്ടുള്ള സ്വിയടെക്, കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് ഗെയിമുകൾ മാത്രമാണ് നഷ്ടപ്പെടുത്തിയത്.
മൂന്ന് തവണ ഇന്ത്യൻ വെൽസ് കിരീടം നേടുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിക്കുക അണ് സ്വിയാറ്റെക്കിന്റെ ലക്ഷ്യം.