ആൻഫീൽഡിൽ പാരീസ് സെന്റ്-ജെർമെയ്ൻ ഇന്നലെ ചരിത്രപരമായ ഒരു തിരിച്ചുവരവാണ് നടത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിനെ പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അവർ സ്ഥാനം ഉറപ്പിച്ചു.

മത്സരത്തിന് ശേഷം കനാൽ പ്ലസിനോട് സംസാരിച്ച പിഎസ്‌ജി മാനേജർ ലൂയിസ് എൻറിക് ഈ വിജയം ഒരു തുടക്കം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞു. “ഞങ്ങൾ ഒരു യഥാർത്ഥ ടീമാണെന്ന് കാണിച്ചു തന്നു. ഈ ടീം അതിന്റെ പരമാവധിയിലാണോ? ഇല്ല. ഇത് ഒരു തുടക്കം മാത്രമാണ്. ഏറ്റവുൻ മികച്ചതാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
“ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. ലിവർപൂൾ വളരെ മികച്ച ഒരു ടീമാണ്, പക്ഷേ ഞങ്ങളുടെ മാനസികാവസ്ഥയും വ്യക്തിത്വവും – പ്രത്യേകിച്ച് ജിജിയോയുടെ പ്രകടനം – ഞങ്ങളെ വിജയിക്കാൻ സഹായിച്ചു.” – എൻറികെ പറഞ്ഞു.