ഗോൾകീപ്പർ വോയ്‌സിക് ഷ്‌സെസ്‌നിയുമായി ബാഴ്സലോണ കരാർ നീട്ടാനുള്ള ചർച്ചകൾ ആരംഭിച്ചു. ക്ലബ്ബും കോച്ചിംഗ് സ്റ്റാഫും അദ്ദേഹത്തിൻ്റെ പ്രകടനത്തിലും നേതൃത്വത്തിലും വളരെ സംതൃപ്തരാണ്. ഷ്സെസ്നി എന്നാൽ അടുത്ത സീസണിലും കളി തുടരുമോ എന്നത് വ്യക്തമല്ല.

കഴിഞ്ഞ സീസണ് അവസാനം വിരമിച്ച ഷ്സെസ്നി, ബാഴ്‌സലോണയുടെ അടിയന്തര സാഹചര്യം കാരണം പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് മടങ്ങി വരികയായിരുന്നു. മാനേജർ ഹാൻസി ഫ്ലിക്കിന് കീഴിൽ, പോളിഷ് ഗോൾകീപ്പർ ബാഴ്‌സലോണയുടെ പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. ലാ ലിഗയിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് അടുക്കുന്നതിലും പോളിഷ് കീപ്പറുടെ പങ്ക് വലുതാണ്.