പോൾ പോഗ്ബയുടെ വിലക്ക് അവസാനിച്ചു. ഇന്ന് മുതൽ കളിക്കാം. കഴിഞ്ഞ ഫെബ്രുവരി മുതൽ താരം സസ്പെൻഷനിൽ ആയിരുന്നു. തുടക്കത്തിൽ 4 വർഷം വിലക്ക് ലഭിച്ച പോഗ്ബയുടെ വിലക്ക് പിന്നീട് നിയമ പോരാട്ടങ്ങൾക്ക് ശേഷം കുറക്കുക ആയിരുന്നു.

പോഗ്ബ ഉടൻ തന്നെ പുതിയ ക്ലബ് കണ്ടെത്താൻ ശ്രമിക്കും. പോഗ്ബയുടെ മുൻ ക്ലബായ യുവന്റസ് വിലക്ക് വന്നതിനു പിന്നാലെ പോഗ്ബയുടെ കരാർ റദ്ദാക്കിയിരുന്നു. പോഗ്ബ അമേരിക്കൻ ഫുട്ബോളിലേക്ക് മാറാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. താരം യൂറോപ്യൻ ക്ലബുകളുമായും ചർച്ചകൾ നടത്തുന്നു. ഫ്രീ ഏജന്റ് ആയതിനാൽ പോഗ്ബയ്ക്ക് മിഡ് സീസണിലും ക്ലബുകളിൽ ചേരാൻ ആകും.
നിരോധിത മരുന്ന് കഴിച്ചെന്ന് കണ്ടെത്തിയതിനാൽ ആയിരുന്നു പോഗ്ബ വിലക്ക് നേരിട്ടത്.