കഴിഞ്ഞ സീസണിന് ശേഷം എറിക്ക് ടെൻ ഹാഗിനെ മാനേജരായി നിലനിർത്തിയത് തെറ്റായിപ്പോയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ സർ ജിം റാറ്റ്ക്ലിഫ് സമ്മതിച്ചു. ബിബിസിയോട് സംസാരിച്ച റാറ്റ്ക്ലിഫ് സാഹചര്യങ്ങൾ അനുകൂലമായിരുന്നു എങ്കിലും, ആ തീരുമാനം ആത്യന്തികമായി തെറ്റാണെന്ന് തെളിഞ്ഞതായി പറഞ്ഞു.

“ഞങ്ങൾ എറിക്ക് ടെൻ ഹാഗിന് സംശയത്തിൻ്റെ ആനുകൂല്യം നൽകി. അത് തെറ്റായ തീരുമാനമായിരുന്നു. അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു,” റാറ്റ്ക്ലിഫ് പറഞ്ഞു. “ദിവസാവസാനം, അത് തെറ്റായ തീരുമാനമായിരുന്നു, അതിനാൽ കൈ ഉയർത്തി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു” – അദ്ദേഹം പറഞ്ഞു.
മോശം തുടക്കത്തെ തുടർന്ന് യുണൈറ്റഡ് ടെൻ ഹാഗിനെ സീസണിൻ്റെ മധ്യത്തിൽ പുറത്താക്കിയിരുന്നു, പകരം റൂബൻ അമോറിമിനെ മാനേജറാക്കി. എന്നിരുന്നാലും, പ്രീമിയർ ലീഗിൽ നിലവിൽ യുണൈറ്റഡ് 14-ാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിൽ ടെൻ ഹാഗ് യുണൈറ്റഡിനെ എഫ്എ കപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷവും സംശയങ്ങൾ നിലനിന്നിരുന്നുവെന്ന് റാറ്റ്ക്ലിഫ് സമ്മതിച്ചു,