ഹര്‍മ്മന്‍പ്രീതിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ഹെയ്ലി മാത്യൂസ്, നാറ്റ് സ്കിവര്‍ ബ്രണ്ട്, അമന്‍ജോത് കൗര്‍ എന്നിവരും അവസാന ഓവറിൽ അടിച്ച് തകര്‍ത്ത് യാസ്തിക ഭാട്ടിയ – സജന സജീവനും നിര്‍ണ്ണായക സംഭാവന നൽകിയ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ 179/6 എന്ന മികച്ച ടോട്ടൽ എടുത്ത് മുംബൈ ഇന്ത്യന്‍സ്.
അമേലിയ കെറിനെ മൂന്നാം ഓവറിലും പവര്‍ പ്ലേ കഴിഞ്ഞ ഉടനെ ഹെയ്ലി മാത്യൂസിനെയും(27) നഷ്ടമായി 46/2 എന്ന നിലയിലായിരുന്ന മുംബൈയെ മൂന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിചേര്‍ത്ത് നാറ്റ് സ്കിവര്‍ – ബ്രണ്ട് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.
38 റൺസ് നേടിയ നാറ്റ് സ്കിവറെ നഷ്ടമായ ശേഷം 33 റൺസാണ് കൗര്‍ കൂട്ടുകെട്ടായ ഹര്‍മ്മന്‍പ്രീത് – അമന്‍ജോത് സഖ്യം നേടിയത്. 15 പന്തിൽ 27 റൺസ് നേടിയ അമന്‍ജോതിനെ ആണ് മുംബൈയ്ക്ക് അടുത്തതായി നഷ്ടമായത്.
33 പന്തിൽ 54 റൺസുമായി ഹര്‍മ്മന്‍പ്രീത് ആണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്.