കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമായി താൻ കളത്തിൽ വെച്ച് ഇടിയായതിനെ കുറിച്ച് നോഹ സദൗയി ഒടുവിൽ സംസാരിച്ചു. ചെന്നൈയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവം ആരാധകർക്കിടയിലും ഫുട്ബോൾ നിരീക്ഷകർക്ക് ഇടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സംഘട്ടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, നോഹ ആ സംഭവം സ്വാഭാവികമാണെന്ന് പറഞ്ഞു. ഇത് ഒരു നിമിഷത്തിൻ്റെ ആവേശത്തിൽ സംഭവിക്കുന്നത് ആണെന്ന് നോഹ പറഞ്ഞു.
“ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങൾ മുതിർന്ന പുരുഷന്മാരും ടീമംഗങ്ങളുമാണ്. അത് ഒരു തെറ്റായ ആശയവിനിമയമായിരുന്നു, ആ നിമിഷത്തിൻ്റെ ചൂടിൽ അങ്ങനെ സംഭവിച്ചതാണ്. മത്സരത്തിന് ശേഷം ഞങ്ങൾ സംസാരിച്ചു, കാര്യങ്ങൾ വ്യക്തമാക്കി.” നോഹ പറഞ്ഞു.
“ലൂണ ഒരു മികച്ച നേതാവും നല്ല ടീം മേറ്റും ആണ്. ഈ പ്രശ്നം വളരെക്കാലം മുമ്പ് തന്നെ അവസാനിച്ചു.” നോഹ പറഞ്ഞു.