2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ജൈത്രയാത്ര ഒരു വിജയം എന്നതിലുപരിയായിരുന്നു- അതൊരു പ്രസ്താവനയായിരുന്നു എന്ന് പറയാം. രോഹിത് ശർമ്മയുടെ നേതൃത്വത്തിലും ഗൗതം ഗംഭീറിൻ്റെ തന്ത്രപരമായ വീക്ഷണത്തിനും കീഴിൽ, ടീം അവരുടെ ഒരോ പിഴവുകളും പരിഹരിച്ച് കിരീടത്തിലേക്ക് നടത്തിയ യാത്ര.

ഗംഭീറിനെ സംബന്ധിച്ചിടത്തോളം ഹെഡ് കോച്ചെന്ന നിലയിൽ കഠിനമായ തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യ ഏകദിനങ്ങളിലും ടെസ്റ്റ് പരമ്പരകളിലും തോൽവി ഏറ്റുവാങ്ങുന്നത് കാണാൻ ഇടയായി. ഇത് വലിയ വിമർശനങ്ങളും ഉയരാൻ കാരണമായി. എന്നാൽ ഈ ടൂർണമെന്റ് ജയിച്ചതിലൂടെ ഈ ജോലിക്ക് അനുയോജ്യൻ താൻ തന്നെയാണെന്ന് ഗംഭീർ തെളിയിച്ചു.
സ്പിൻ പേസിനും മുകളിൽ
ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ (ഡിഐസിഎസ്) മന്ദഗതിയിലുള്ളതും പ്രതലങ്ങൾ തിരിച്ചറിഞ്ഞ്, ഇന്ത്യ ധീരമായ തീരുമാനമെടുത്തു- പൂർണ്ണമായും സ്പിൻ- അറ്റാക്കിനെ വിശ്വസിച്ചുള്ള യാത്ര. മറ്റു ടീമുകൾ രണ്ടിലധികം മുൻനിര സ്പിന്നർമാരെ ഇറക്കാൻ മടിച്ചപ്പോൾ, ഇന്ത്യ ഒരു പടി കൂടി മുന്നോട്ട് പോയി, അവരുടെ ടീമിൽ നാല് സ്പിൻ ഓപ്ഷനുകൾ ഉൾപ്പെടുത്തി. ഈ ധീരമായ തീരുമാനം ഗംഭീരമായി ഫലം കണ്ടു, പ്രത്യേകിച്ച് യശസ്വി ജയ്സ്വാളിന് പകരം വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്താൻ ഉള്ള തീരുമാനം വഴിത്തിരിവായി മാറി.
ടൂർണമെൻ്റിന് മുമ്പ് ഒരു ഏകദിനം മാത്രം കളിച്ച മിസ്റ്ററി സ്പിന്നർ എന്ന് അറിയപ്പെടുന്ന വരുൺ, അവസാന ഗ്രൂപ്പ്-സ്റ്റേജ് ഗെയിമിൽ ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം (5/42) നേടി. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും ഇന്ത്യ നാല് സ്പിന്നർമാരായി ഇറങ്ങി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ചക്രവർത്തി എന്നിവർ ബാറ്റർമാർ വട്ടം കറക്കി.

അക്സർ പട്ടേലിൻ്റെ പ്രമോഷനും രാഹുലിൻ്റെ വിശ്വാസവും
കണക്കുകൂട്ടിയ മറ്റൊരു തീരുമാനം ആയിരുന്നു ബാറ്റിംഗ് ഓർഡറിൻ്റെ പുനഃക്രമീകരണം. അഞ്ചാം നമ്പറിൽ ഇറങ്ങിയിരുന്ന വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനെ ആറാം സ്ഥാനത്തേക്ക് മാറ്റുകയും അക്സർ പട്ടേലിനെ മുന്നോട്ട് കൊണ്ട് വരികയും ചെയ്തു. ഇത് ഇന്ത്യക്ക് ഒരു ഇടം കയ്യൻ ബാറ്റർ എന്ന ഓപ്ഷനും നൽകി.
ശ്രേയസ് അയ്യർ (ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെതിരെ 98 റൺസ്, ഫൈനലിൽ 61 റൺസ്), വിരാട് കോഹ്ലി (സെമിയിൽ 44 റൺസ്) എന്നിവരുമായി പ്രധാന കൂട്ടുകെട്ടുകൾ കെട്ടിപടുക്കാൻ അക്സറിനായത് ഇന്ത്യയെ പല സമ്മർദ്ദ സാഹചര്യങ്ങളും തരണം ചെയ്യാൻ സഹായിച്ചു.
ആറാം നമ്പറിൽ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവയ്ക്കെതിരെ കണക്കുകൂട്ടിയ ഇന്നിംഗ്സുകൾ കളിച്ച് ഒരു ഫിനിഷറായി രാഹുൽ വളരുന്നതും കാണാൻ ആയി.
ശൈലി മാറ്റാതെ ആക്രമിച്ച് കളിക്കുന്ന രോഹിതിന്റെ രീതി ടീമിന്റെ സമീപനം നിർണയിക്കുന്നതയി. എല്ലാവരും നിർണായക സംഭാവനകൾ നൽകി ഒരു ടീൻ ജയമായി ഈ ചാമ്പ്യൻസ് ട്രോഫിയെ മാറ്റാൻ ഇന്ത്യക്ക് ആയി.