ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി, 2 വർഷം വിലക്ക് ലഭിക്കും

Newsroom

Picsart 25 03 10 09 14 24 178
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഹാരി ബ്രൂക്ക് തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് (ഐപിഎൽ) പിൻമാറി. ഇത് കാരണം പുതിയ ഐപിഎൽ നിയമപ്രകാരം പ്രകാരം താരത്തിന് രണ്ട് വർഷത്തേക്ക് ലീഗിൽ നിന്ന് വിലക്ക് കിട്ടും. 2023-ൽ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ബ്രൂക്ക്, വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ സീസൺ ഒഴിവാക്കിയിരുന്നു, ഇപ്പോൾ ഇംഗ്ലണ്ടിൻ്റെ വരാനിരിക്കുന്ന പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വീണ്ടും താരം ഐ പി എൽ കളിക്കാതിരിക്കാൻ തീരുമാനിച്ചു.

1000104025

ഇംഗ്ലണ്ടിൻ്റെ ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ബ്രൂക്ക്, ഡൽഹി ക്യാപിറ്റൽസിനോടും അവരുടെ ആരാധകരോടും മാപ്പ് പറഞ്ഞു. തൻ്റെ മുൻഗണന അന്താരാഷ്ട്ര ക്രിക്കറ്റിന് ആണെന്നും താരം പ്രസ്താവിച്ചു. ഏകദിനത്തിലും ടി20യിലും വെസ്റ്റ് ഇൻഡീസിനെതിരെയും ടെസ്റ്റിൽ സിംബാബ്‌വെയ്‌ക്കെതിരെയും വരും മാസങ്ങൾ ഇംഗ്ലണ്ട് കളിക്കേണ്ടതുണ്ട്.