മേജർ ലീഗ് സോക്കറിൽ ഷാർലറ്റ് എഫ്സിക്കെതിരെ 10 പേരുമായി പൊരുതി ഇൻ്റർ മയാമി വിജയിച്ചു. 1-0 എന്ന സ്കോറിനാണ് ജയിച്ചത്. ലയണൽ മെസ്സി ഇന്ന് ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തെ സബ് ചെയ്തില്ല.

38-ാം മിനിറ്റിൽ ഗോൾകീപ്പർ ഓസ്കാർ ഉസ്താരി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് മയാമി 10 പേരായി ചുരുങ്ങിയത്. ലൂയിസ് സുവാരസുമായി ചേർന്ന് തദിയോ അലൻഡെ ആദ്യ പകുതിക്ക് ശേഷം കളിയിലെ ഏക ഗോൾ നേടി. ആധിപത്യം പുലർത്തിയെങ്കിലും, ഷാർലറ്റ് അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു,