ഐപിഎൽ സീസൺ ആരംഭിക്കും മുമ്പ് പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ ഭാഗമായിരുന്നു ബോഷ്, അടുത്തിടെ തൻ്റെ ടെസ്റ്റ്, ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അദ്ദേഹം ചരിത്രമെഴുതി, അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റിയും നാല് വിക്കറ്റും നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമായി മാറി.
ഐപിഎൽ 2025 ലേലത്തിൽ 75 ലക്ഷം രൂപയ്ക്ക് വാങ്ങിയ വില്യംസ് പരിക്കിനെ തുടർന്ന് ടൂർണമെൻ്റിൽ നിന്ന് പുറത്തായിരുന്നു. അഫ്ഗാൻ സ്പിന്നർ അല്ലാ ഗസൻഫറിനെ നഷ്ടമായ എംഐക്ക് മറ്റൊരു തിരിച്ചടി കൂടിയാണിത്.