വനിത പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം ഈ മത്സരത്തിലും തുടര്‍ന്ന് യുപി ഓപ്പമിംഗ് താരം ജോര്‍ജ്ജിയ വോള്‍. ഇന്ന് ടോസ് നേടി ആര്‍സിബി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മികച്ച ബാറ്റിംഗ് ആണ് യുപി പുറത്തെടുത്തത്.
ഓപ്പണിംഗ് വിക്കറ്റിൽ ഗ്രേസ് ഹാരിസും ജോര്‍ജ്ജിയ വോളും 77 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റിൽ വോളും കിരൺ നാവ്ഗിരേയും കൂടി 71 റൺസാണ് കൂട്ടിചേര്‍ത്തത്. ഗ്രേസ് ഹാരിസ് 22 പന്തിൽ 39 റൺസ് നേടിയപ്പോള്‍ കിരൺ നാവ്ഗിരേ 16 പന്തിൽ 46 റൺസാണ് നേടിയത്.
ചിനേല്ലെ ഹെന്‍ർറിയുമായി (19) ജോര്‍ജ്ജിയ വോള്‍ മൂന്നാം വിക്കറ്റിൽ 43 റൺസ് കൂടി നേടി. ഇന്നിംഗ്സിലെ അവസാന പന്തിൽ ദീപ്തി ശര്‍മ്മ റണ്ണൗട്ടായി പുറത്തായപ്പോള്‍ ജോര്‍ജ്ജിയ വോള്‍ 99 റൺസിൽ പുറത്താകാതെ നിന്നു. താരം 56 പന്തിൽ നിന്നാണ് 99 റൺസ് നേടിയത്. യുപി 225/5 എന്ന സ്കോറാണ് ആര്‍സിബിയ്ക്കെതിരെ നേടിയത്.