ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് 4 പോരാട്ടത്തിൽ നിർണായക വിജയവുമായി നോട്ടിങ്ഹാം ഫോറസ്റ്റ്. ഇന്ന് ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റിയെ ഫോറസ്റ്റ് തോൽപ്പിച്ചത്.

ഗോൾ രഹിതമായ ആദ്യ പകുതി ആണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിൽ 83ആം മിനുറ്റിൽ ആയിരുന്നു ഫോറസ്റ്റിന്റെ ഗോൾ. ഹുഡ്സൺ ഒഡോയി ആണ് സിറ്റിയുടെ ഡിഫൻസ് ഭേദിച്ച് ഗോൾ നേടിയത്.
ഈ വിജയത്തോടെ ഫോറസ്റ്റ് 28 മത്സരങ്ങളിൽ നിന്ന് 51 പോയിന്റിൽ എത്തി. സിറ്റി 47 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. സിറ്റിയുടെ പരാജയം ചെൽസിക്കും ന്യൂകാസിലിനും ടോപ് 4 പ്രതീക്ഷകൾ നൽകും.