യുപി വാരിയേഴ്സിനെതിരായ മത്സരത്തിനിടെ ഡബ്ല്യുപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് മാച്ച് ഫീയുടെ 10% പിഴ ചുമത്തി. അവസാന ഓവറിൽ സ്ലോ ഓവർ റേറ്റിന് എംഐക്ക് പിഴ ചുമത്തിയ സംഭവം ഫീൽഡിംഗ് നിയന്ത്രണങ്ങളിലേക്ക് നയിച്ചു. ഈ തീരുമാനത്തെ ചൊല്ലി ഹർമൻപ്രീത് രോഷാകുല ആവുക ആയിരുന്നു. അമ്പയറോടും പിന്നീട് എക്ല്സ്റ്റോണോടും ഹർമൻപ്രീത് കയർത്തു സംസാരിച്ചു. അവസാനം അമ്പയർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വിവാദങ്ങൾക്കിടയിലും, അമേലിയ കെറിൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തിബ്റ്റെയും ഹെയ്‌ലി മാത്യൂസിൻ്റെ 46 പന്തിൽ 68 റൺസിന്റെയും മികവിൽ, എംഐ ആറ് വിക്കറ്റിൻ്റെ വിജയം ഉറപ്പിച്ചു.