യുപി വാരിയേഴ്സിനെതിരെ വനിത പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത യുപി 150/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിൽ 153 റൺസാണ് നേടി വിജയം കൈവരിച്ചു.
46 പന്തിൽ 68 റൺസ് നേടിയ ഹെയ്‍ലി മാത്യൂസും 23 പന്തിൽ 37 റൺസ് നേടിയ നാറ്റ് സ്കിവര്‍ ബ്രണ്ടുമാണ് മുംബൈയ്ക്കായി റൺസ് കണ്ടെത്തിയത്. 12 റൺസുമായി അമന്‍ജോത് കൗറും 10 റൺസ് നേടിയ യാസ്തിക ഭാട്ടിയയും ടീമിന്റെ വിജയം ഉറപ്പാക്കി. യുപിയ്ക്കായി ഗ്രേസ് ഹാരിസ് 2 വിക്കറ്റ് നേടി.