സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എക്സിക്യൂട്ടീവ് സിസിയ്ക്കെതിരെ 2 വിക്കറ്റ് വിജയവുമായി ലൗവേഴ്സ് സിസി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എക്സിക്യൂട്ടീവ് സിസിയ്ക്ക് 26 ഓവറിൽ 146/8 എന്ന സ്കോറാണ് നേടാനായത്. ലൗവേഴ്സ് സിസി 23.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി വിജയം കുറിച്ചു.
എക്സിക്യൂട്ടീവ് സിസിയ്ക്ക് വേണ്ടി അജിന്‍ അലക്സാണ്ടറും എസ്ആര്‍ വിഷ്ണുവും 34 റൺസ് നേടി. സിആര്‍ വിഷ്ണു 24 റൺസും നേടി. ലൗവേഴ്സിന് വേണ്ടി റിഞ്ചു, മുഹമ്മദ് ആദിൽഷാ, രതീഷ് കുമാര്‍ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.
ലൗവേഴ്സിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും രതീഷ് കുമാറിന്റെ ബാറ്റിംഗ് മികവ് ആണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 15/4 എന്ന നിലയിലേക്ക് വീണ ടീമിനെ രതീഷും – ആര്യനും (17) ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 72 റൺസ് കൂട്ടിചേര്‍ത്ത് മത്സരത്തിലേക്ക് തിരികെ കണ്ടുവന്നു.
35 പന്തിൽ 54 റൺസ് നേടിയ രതീഷ് പുറത്തായി അധികം വൈകാതെ ആര്യനും പുറത്തായെങ്കിലും 29 റൺസിന്റെ നിര്‍ണ്ണായക പ്രകടനവുമായി റിഞ്ചു എം റഹീം ടീമിന്റെ വിജയം ഉറപ്പാക്കി.
എക്സിക്യൂട്ടീവ് സിസിയ്ക്ക് വേണ്ടി റെജിന്‍ റോബി, ഫെബിന്‍ ബി വിനു എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ലവേഴ്സ് സിസിയുടെ രതീഷ് കുമാര്‍ ആണ് കളിയിലെ താരം.