ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ പരിശീലകൻ ആഖിബ് ജാവേദിനെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പി.

ഗാരി കിർസ്റ്റണിനൊപ്പം പാകിസ്ഥാനുമായി ഹ്രസ്വകാല കരാറിൽ പ്രവർത്തിച്ചിരുന്ന ഗില്ലസ്പി, ജാവേദിനെ “കോമാളി” എന്ന് വിളിക്കുകയും കോച്ചിംഗ് റോൾ ഉറപ്പാക്കാൻ തന്നെയും കിർസ്റ്റണെയും പുറത്താക്കാൻ അദ്ദേഹം പ്രവർത്തിച്ചതായും ആരോപിച്ചു.
“ഇത് തമാശയാണ്. ആഖിബ് ഗാരിയെയും എന്നെയും പുറത്താക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് തുരങ്കം വയ്ക്കുകയായിരുന്നു, എല്ലാ ഫോർമാറ്റുകളിലും പരിശീലകനാകുമെന്ന് പ്രചാരണം നടത്തി. അവൻ ഒരു കോമാളിയാണ്,” ഗില്ലെസ്പി ത്രെഡിൽ എഴുതി.
അതേസമയം, ക്യാപ്റ്റൻമാർ, പരിശീലകർ, സെലക്ടർമാർ, ബോർഡ് ചെയർമാൻമാർ എന്നിവരിലെ നിരന്തരമായ മാറ്റങ്ങളാണ് പാകിസ്ഥാൻ്റെ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് ജാവേദ് പറഞ്ഞു.