ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ ബെൻഫിക്കയ്‌ക്കെതിരെ ബാഴ്‌സലോണ 1-0ന്റെ വിജയം ഉറപ്പിച്ചു, മത്സരത്തിൽ ഭൂരിഭാഗവും 10 പേരുമായി കളിച്ചിട്ടും വിജയം സ്വന്തമാക്കാൻ ഹാൻസി ഫ്ലിക്കിന്റെ ടീമിനായി. 61-ാം മിനിറ്റിൽ റാഫിഞ്ൻഹ നേടിയ ഏക ഗോൾ ആണ് കളിയുടെ വിധി നിർണയിച്ചത്. അടുത്ത ആഴ്ച ബാഴ്സയുടെ ഹോമിൽ രണ്ടാം പാദം നടക്കും.

22-ാം മിനിറ്റിൽ വാംഗലിസ് പാവ്‌ലിഡിസിനെ വീഴ്ത്തിയതിന് 18-കാരനായ ഡിഫൻഡർ പൗ ക്യൂബാർസി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ആണ് ബാഴ്‌സ 10 പേരായി ചുരുങ്ങിയത്. എന്നിരുന്നാലും, ഗോൾകീപ്പർ വോയ്‌സിക് ഷ്‌സെസ്‌നി, നിർണായക സേവുകളുമായി ബാഴ്‌സലോണയെ കളിയിൽ നിലനിർത്തി.