കാനറ ബാങ്ക് 28ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ ആദ്യ മത്സരത്തിൽ വിജയം കുറിച്ച് ബെനിക്സ് സിസി. ഇന്ന് ആറ്റിങ്ങൽ സിസിയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആറ്റിങ്ങൽ സിസി 30 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്.
44 പന്തിൽ 61 റൺസ് നേടിയ അനന്ത കൃഷ്ണനും 48 റൺസുമായി പുറത്താകാതെ നിന്ന ദിലീപ് നായരും ആണ് ആറ്റിങ്ങലിന് വേണ്ടി തിളങ്ങിയത്. ബൗളിംഗിൽ ബെനിക്സിനായി അബ്സൽ അസീസ് രണ്ട് വിക്കറ്റ് നേടി.
ഓപ്പണര്‍മാരായ ടിജി അഭിലാഷും എന്‍ മാധവനും നൽകിയ മികച്ച തുടക്കത്തിന് ശേഷം സനോഫര്‍ കബീറും സുനിലും നിര്‍ണ്ണായക സംഭാവന നൽകിയപ്പോള് 28.2 ഓവറിൽ ആണ് ബെനിക്സ് വിജയം കരസ്ഥമാക്കിയത്.
അഭിലാഷ് 63 റൺസുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മാധവന് 40 റൺസും സനോഫര്‍ പുറത്താകാതെ 46 റൺസും നേടി. സുനിൽ 31 റൺസ് നേടി. ആറ്റിങ്ങൽ സിസിയ്ക്ക് വേണ്ടി ടിവി സുനിൽ 2 വിക്കറ്റ് നേടി.
ബെനിക്സ് സിസിയുടെ ടിജി അഭിലാഷ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.