കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു.

Newsroom

Picsart 25 03 05 19 13 16 109
Download the Fanport app now!
Appstore Badge
Google Play Badge 1

@ സി.എം.എസ് കോളേജും കെസിഎ യും തമ്മില്‍ ഇന്ന് കരാര്‍ ഒപ്പ് വയ്ക്കും

കോട്ടയം: കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്.

ഇന്ന് രാവിലെ ( വ്യാഴാഴ്ച ) 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള ഡിയോസീസ് ഓഫീസില്‍ വച്ച് ധാരണാപത്രം ഒപ്പ് വയ്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, സി.എം.എസ് കോളേജ് മാനേജര്‍ റിട്ട. റവറല്‍. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, റവറല്‍ ജിജി ജോണ് ജേക്കബ്, റവറല്‍ അനിയന്‍ കെ പോള്‍, അഡ്വ. സ്റ്റീഫന്‍ ജെ ഡാനിയല്‍, അഡ്വ. ഷീബാ തരകന്‍, റവറല്‍. ചെറിയാന്‍ തോമസ്‌, ജേക്കബ് ഫിലിപ്പ്, ഡോ: റീനു ജേക്കബ്, ഡോ.അഞ്ജു സൂസന്‍ ജോര്‍ജ്, ഡോ.ചാള്‍സ് എ ജോസഫ്, ജാക്സ്ണ്‍ പോള്‍ വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.