പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിൽ നിന്ന് പുറത്ത്

Newsroom

Picsart 25 03 03 00 55 52 606

എഫ് എ കപ്പിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ ഫുൾഹാം ആണ് യുണൈറ്റഡിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായുരുന്നു സ്കോർ. കളി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഫുൾഹാം 4-3ന് ഷൂട്ടൗട്ട് ജയിക്കുക ആയിരുന്നു.

Picsart 25 03 02 23 43 24 797

മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി ഇന്ന് ആദ്യ പകുതി തുടങ്ങി എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ആദ്യ പകുതിയുടെ അവസാനം ഒരു കോർണറിൽ നിന്ന് ഫുൾഹാം ലീഡ് എടുക്കുകയും ചെയ്തു. ബാസി ആണ് ഫുൾഹാമിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി. അവസാനം ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. 71ആം മിനുറ്റിൽ ഡാലോട്ടിന്റെ പാസിൽ നിന്ന് മനോഹരമായ ഇടം കാലൻ സ്ട്രൈക്കിലൂടെ ബ്രൂണോ വല കണ്ടെത്തി. സ്കോർ 1-1

90 മിനുറ്റും സമനില തുടർന്നു. എക്സ്ട്രാ ടൈമിലേക്ക് കളി നീങ്ങി. എക്സ്ട്രാ ടൈമിൽ മാഞ്ചസ്റ്റർ യുവതാരം ഒബി ഗോളിന് അരികിൽ എത്തി എങ്കിലും ലെനോയുടെ മികച്ച സേവ് ഫുൾഹാമിനെ രക്ഷിച്ചു. 120 മിനുറ്റ് കഴിഞ്ഞപ്പോഴും സമനില തുടർന്നു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തി.

ഷൂട്ടൗട്ടിൽ ബ്രൂണോ, ഡാലോട്ട്, കസെമിറോ എന്നിവർ യുണൈറ്റഡിനായി ഗോൾ നേടിയപ്പോൾ ലിൻഡലോഫിന്റെയും സർക്സിയുടെയും കിക്ക് ലെനോ തടഞ്ഞു.

റൗൾ ഹിമനസ്, ബെർഗെ, വില്യൻ, റോബിൻസൺ എന്നിവർ ഫുൾഹാമിനായി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് അവരെ ക്വാർട്ടറിലേക്ക് നയിച്ചു.