കറാച്ചി, മാർച്ച് 1: കറാച്ചിയിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിനെതിരെ ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസിന് ഓളൗട്ട് ആയി. മാർക്കോ യാൻസണും വിയാൻ മൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, കേശവ് മഹാരാജ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഫിൽ സാൾട്ടും (8) ജാമി സ്മിത്തും (0) നേരത്തെ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിൽ ആയി. ബെൻ ഡക്കറ്റ് (24) നന്നായി തുടങ്ങി എങ്കിലും വലിയ സ്കോർ നേടിയില്ല. ജോ റൂട്ട് (37), ഹാരി ബ്രൂക്ക് (19) എന്നിവരും വലിയ സ്കോർ നേടുന്നതിൽ പരാജയപ്പെട്ടു. ജോസ് ബട്ട്‌ലറും (21) ലിയാം ലിവിംഗ്‌സ്റ്റണും (9) കൂടെ പുറത്തായതോടെ ഇംഗ്ലീഷ് പ്രതിരോധം അവസണിച്ചു
ജോഫ്ര ആർച്ചർ (25) നേടിയത് അവരെ 170 കടക്കാൻ സഹായിച്ചു.