പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025 ഏപ്രിൽ 11 മുതൽ മെയ് 18 വരെ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചു, മാർച്ച് 22 മുതൽ മെയ് 25 വരെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) നേരിട്ട് ക്ലാഷ് വരുന്ന രീതിയിൽ ആണ് ഫിക്സ്ചർ. നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലാഹോർ ഖലന്ദേഴ്‌സിനെതിരെ കളിച്ച് കൊണ്ട് ടൂർണമെന്റ് ആരംഭിക്കും.
ടൂർണമെന്റിൽ ആകെ 30 ലീഗ് മത്സരങ്ങൾ ഉൾപ്പെടും, തുടർന്ന് മെയ് 18 ന് ലാഹോറിൽ പ്ലേഓഫുകളും ഫൈനലും നടക്കും. റാവൽപിണ്ടി, ലാഹോർ, കറാച്ചി, മുൾട്ടാൻ എന്നീ നാല് നഗരങ്ങളിലായി മത്സരങ്ങൾ നടക്കും.
ഐപിഎല്ലുമായുള്ള ഷെഡ്യൂൾ ഏറ്റുമുട്ടൽ പിഎസ്എൽ ടീമുകൾക്ക് മികച്ച അന്താരാഷ്ട്ര കളിക്കാരെ കിട്ടുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.