ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനലിസ്റ്റിനെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ ഇന്ന് ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ലാഹോറിൽ നടക്കുന്ന മത്സരം ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായ പോരാട്ടമാണ്. ഇന്ന് ജയിക്കുന്നവർക്ക് സെമി ഉറപ്പിക്കാം. ഇന്നത്തെ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്.

2024ൽ ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഫ്ഗാം ചരിത്ര വിജയം നേടിയിരുന്നു. അത്തരത്തിൽ ഒരു ജയം ആകും അഫ്ഗാൻ ഇന്ന് ആഗ്രഹിക്കുന്നത്. മഴ മത്സരം കൊണ്ടു പോയാൽ ഓസ്ട്രേലിയ ആകും സെമിയിൽ എത്തുക. ഓസ്ട്രേലിയക്ക് ഇപ്പോൾ 3 പോയിന്റ് ഉണ്ട്. അഫ്ഗാന് 2 പോയിന്റാണ് ഉള്ളത്.
ഇന്ന് ഉച്ചക്ക് 2.30ന് നടക്കുന്ന മത്സരം ജിയോ ഹോട്സ്റ്റാറിൽ തത്സമയം കാണാം.