വനിത പ്രീമിയര്‍ ലീഗിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയ്ക്ക് നേടാനായത് 125 റൺസ് മാത്രം. ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യ ഓവര്‍ മുതൽ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ടീമിനായി.
ആദ്യ ഓവറിൽ ഡാനിയേൽ വയട്ടിനെ നഷ്ടമായ ടീമിന് രണ്ടാം ഓവറിൽ എലീസ് പെറിയെയും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സ്മൃതി മന്ഥാനയെയും നഷ്ടമായി. 25/3 എന്ന നിലയിൽ നിന്ന് നാലാം വിക്കറ്റിൽ 48 റൺസ് നേടി രാഘവി ഭിസ്ട് – കനിക അഹൂജ കൂട്ടുകെട്ടാണ് ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.
33 റൺസ് നേടിയ കനിക അഹൂജയാണ് ടീമിന്റെ ടോപ് സ്കോറര്‍. 28 പന്തിൽ നിന്നാണ് താരം ഈ സ്കോര്‍ നേടിയത്. രാഘവി ബിസ്ട് 22 റൺസ് നേടി. ഏഴാം വിക്കറ്റിൽ ജോര്‍ജ്ജിയ വെയര്‍ഹാം – കിം ഗാര്‍ത്ത് കൂട്ടുകെട്ട് 23 റൺസ് നേടിയാണ് ആര്‍സിബിയെ 125 റൺസിലേക്ക് എത്തിച്ചത്. ഗാര്‍ത്ത് 14 റൺസും വെയര്‍ഹാം 20 റൺസും നേടി.
ഗുജറാത്തിന് വേണ്ടി ഡിയാന്‍ഡ്ര ഡോട്ടിനും തനൂജ കന്‍വാറും രണ്ട് വീതം വിക്കറ്റ് നേടി.