ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ബൗളിംഗ് ആരംഭിച്ചു. പുറംവേദനയിൽ നിന്ന് മുക്തനാവാൻ ആണ് ബുമ്ര എൻ സി എയിൽ എത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അവസാനമായി കളിച്ച ബുംറയ്ക്ക് ഇംഗ്ലണ്ട് പരമ്പരയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയും നഷ്ടമായിരുന്നു.

മാർച്ച് 22 ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ 2025 ൽ മുംബൈ ഇന്ത്യൻസിനായി കളിച്ചു കൊണ്ട് തിരിച്ചുവരാൻ ആണ് പേസർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂർണ്ണമായും ആരോഗ്യവാനാണെങ്കിൽ, മാർച്ച് 23 ന് എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കും.