വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) വിട്ട് ശ്രീലങ്കയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ചേരാൻ ഒരുങ്ങുന്ന ചമരി അത്തപ്പത്തുവിന് പകരക്കാരുയായി യുപി വാരിയോർസ് (യുപിഡബ്ല്യു) ഓസ്ട്രേലിയൻ ബാറ്റർ ജോർജിയ വോളിനെ ടീമിൽ എടുത്തു. ഫെബ്രുവരി 26 വരെ മാത്രമേ അത്തപ്പത്തു WPL-ന് ലഭ്യമായിരുന്നുള്ളൂ. ഈ സീസണിൽ യുപിഡബ്ല്യുവിൻ്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒന്നിലും താരം കളിച്ചിരുന്നില്ല.

21 കാരിയായ ടോപ്പ് ഓർഡർ ബാറ്ററായ വോൾ ഓസ്ട്രേലിയയ്ക്കായി മൂന്ന് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു. 144 സ്ട്രൈക്ക് റേറ്റിൽ 330 റൺസ് നേടിയ അവൾ 2024-25 WBBL-ൽ സിഡ്നി തണ്ടറിൻ്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയ്ക്കെതിരായ തൻ്റെ രണ്ടാം ഏകദിനത്തിൽ വോൾ സെഞ്ച്വറി നേടി, 86 ശരാശരിയിൽ 173 റൺസുമായി അന്ന് പരമ്പരയിലെ ടോപ് റൺസ് സ്കോററും ആയി.