രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ആദ്യ ദിനം 254-4 എന്ന നിലയിൽ അവസാനിപ്പിച്ചു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ ആയ കേരളത്തിന് അവസാന സെഷനിൽ കരുൺ നായറിന്റെ നിർണായക വിക്കറ്റും വീഴ്ത്താൻ ആയി.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.
16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. 215 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർത്തു. അവസാന ഒരു റണ്ണൗട്ട് ആണ് ഈ കൂട്ടുകെട്ട് തകർത്തത്. രോഹൻ എസ് കുന്നുമ്മൽ ആണ് കരുൺ നായറിനെ (86) റണ്ണൗട്ട് ആക്കിയത്.
138 റൺസുമായി മലേവാറും 5 റൺസുമായി യാഷ് താക്കൂറും ഇപ്പോൾ ക്രീസിൽ നിൽക്കുന്നു.

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു. 259 പന്തിൽ ആണ് മലേവാർ 138 റൺസ് നേടിയത്. 2 സിക്സും 14 ഫോറും താരം അടിച്ചു.