തിങ്കളാഴ്ച വിസ്‌ഡം ടൂത്ത് എക്‌സ്‌ട്രാക്‌ഷന് വിധേയനായതിനാൽ ഇന്ന് രാത്രി റയൽ സോസിഡാഡിനെതിരായ കോപ്പ ഡെൽ റേ സെമി ഫൈനൽ കൈലിയൻ എംബാപ്പെ കളിക്കില്ല. ഫ്രഞ്ച് ഫോർവേഡിന് വിശ്രമം നൽകാൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി തീരുമാനിച്ചു.
എംബാപ്പെയ്‌ക്കൊപ്പം ഫെഡെ വാൽവെർഡെ, തിബോ കോർട്ടോയ എന്നിവരും ഇന്ന് ആദ്യ പാദ സെമിക്ക് ആയി യാത്ര ചെയ്യില്ല.