രഞ്ജി ട്രോഫി; വിദർഭ കരകയറി, മലേവാറിന് സെഞ്ച്വറി

Newsroom

Picsart 25 02 26 14 21 29 760
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ തിരികെ വരുന്നു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി എങ്കിൽ രണ്ടാം സെഷനിൽ അവർ ഒരു വിക്കറ്റ് പോലും നൽകിയില്ല. 24-3 എന്ന നിലയിൽ തുടക്കത്തിൽ പതറിയ വിദർഭ ഇപ്പോൾ 170-3 എന്ന ശക്തമായ നിലയിലാണ്‌.

Picsart 25 02 26 10 17 19 153

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. ഇരുവരും ഒരു അവസരം പോലും നൽകാതെയാണ് കളിക്കുന്നത്. 104 റൺസുമായി മലേവാറും 47 റൺസുമായി കരുൺ നായറും ഇപ്പോഴും ക്രീസിൽ നിൽക്കുന്നു.

Picsart 25 02 26 14 19 06 768

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു.