രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം കേരളത്തിന് മികച്ച തുടക്കം. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ വിദർഭ 3 വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ്.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയി. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.
16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്. ഇപ്പോൾ 38 റൺസുമായി മലേവാറും 24 റൺസുമായി കരുൺ നായറുമാണ് ക്രീസിൽ ഉള്ളത്