തീപാറിയ 8 ഗോൾ ത്രില്ലർ, ബാഴ്സയും അത്ലറ്റിക്കോയും സമനിലയിൽ പിരിഞ്ഞു

Newsroom

1000090957
Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ ഡെൽ റേ സെമിഫൈനൽ ആദ്യ പാദത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും 4-4 എന്ന ആവേശകരമായ സമനിലയിൽ പിരിഞ്ഞു. ഏപ്രിൽ 2 ന് മെട്രോപൊളിറ്റാനോയിൽ ആകും രണ്ടാം പാദം നടക്കുക.

1000090959

ആദ്യ ആറ് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടിയ അത്‌ലറ്റിക്കോ അതിശയിപ്പിക്കുന്ന രീതിയിൽ കളി ആരംഭിച്ചു. ആദ്യ മിനിറ്റിൽ തന്നെ ലെങ്ലെ നൽകിയ പാസ് മുതലാക്കി അൽവാരസാണ് സ്‌കോറിംഗ് തുറന്നത്. അൽവാറെസിൻ്റെ ഉജ്ജ്വലമായ പാസിൽ വോയ്‌സിക് സ്‌സെസ്‌നിയെ മറികടന്ന് ഫ്രഞ്ച് താരം ഗ്രീസ്മൻ ലീഡ് ഇരട്ടിയാക്കി.

ഈ തുടക്കത്തിന് ബാഴ്‌സലോണ അതിശക്തമായ മറുപടി നൽകി. പെഡ്രി ഗോൺസാലസ്, സ്കോർ സമനിലയിലാക്കി. ഹാഫ്‌ടൈമിന് മുമ്പ് കുബാർസിയും ഇനിഗോയും സ്കോർ ചെയ്തതോടെ ബാഴ്സലോണ 3-2ന് മുന്നിലെത്തി. ൽ

രണ്ടാം പകുതിയിൽ 74ആം മിനുറ്റിൽ ലമിൻ യമൽ തൻ്റെ മാർക്കറെ മറികടന്ന് നൽകിയ പാാ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ലളിതമായി ടാപ്പ്-ഇൻ ചെയ്ത്, ആതിഥേയർക്ക് 4-2ന്റെ ലീഡ് നൽകി.

എങ്കിലും തോൽവി സമ്മതിക്കാൻ അത്‌ലറ്റിക്കോ തയ്യാറായില്ല. 84-ാം മിനിറ്റിൽ മാർക്കോസ് യോറെന്റെയിലൂടെ സ്കോർ 4-3 എന്നാക്കി. , സ്റ്റോപ്പേജ് ടൈമിൽ അലക്സാണ്ടർ സോർലോത്ത് സാമുവൽ ലിനോയുടെ അസിസ്റ്റിൽ നിന്ന് നാടകീയമായ സമനില ഗോൾ നേടി.