കിംഗ് അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് പോരാട്ടത്തിൽ അൽ വെഹ്ദയെ 2-0ന് അൽ നസർ പരാജയപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, പകരക്കാരനായ ആഞ്ചലോയുടെ ഇഞ്ച് പെർഫെക്റ്റ് ക്രോസിൽ തലവെച്ച് രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനുള്ളിൽ റൊണാൾഡോ ലീഡ് നേടി. പോർച്ചുഗീസ് താരത്തിൻ്റെ സീസണിലെ 17-ാം ലീഗ് ഗോൾ ആയിരുന്നു ഇത്.
സ്റ്റോപ്പേജ് ടൈമിൽ, റൊണാൾഡോ ഒരു ഫ്രീ-കിക്ക് എടുത്തു, അത് പെനാൽറ്റി ഏരിയയ്ക്കുള്ളിൽ ജൂനിഞ്ഞോ ബക്കൂനയുടെ കൈയിൽ തട്ടി. VAR അവലോകനത്തിന് ശേഷം, ഒരു പെനാൽറ്റി അനുവദിച്ചു. അത് സ്വയം എടുക്കുന്നതിനുപകരം, റൊണാൾഡോ സാദിയോ മാനെക്ക് നൽകി. മാനെ പന്ത് ലക്ഷ്യത്തിൽ എത്തിച്ച് അൽ നസറിന്റെ ജയം ഉറപ്പിച്ചു. മാനെ അവസാന 9 മത്സരങ്ങൾ ആയി ഗോൾ നേടിയിരുന്നില്ല.
ഈ വിജയത്തോടെ 22 മത്സരങ്ങളിൽ നിന്ന് 47 പോയിൻ്റുമായി അൽ നാസർ ലീഗ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.