വനിത പ്രീമിയര്‍ ലീഗ് 2025ലെ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ആധികാരിക വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 127/9 എന്ന സ്കോറിലൊതുങ്ങിയപ്പോള്‍ ഡൽഹി 4 വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിലാണ് 131 റൺസ് നേടി വിജയം കുറിച്ചത്.
27 പന്തിൽ 44 റൺസ് നേടിയ ഷഫാലി വര്‍മ്മയും 32 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ ജെസ്സ് ജോന്നാസ്സനും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ ഡൽഹിയ്ക്കായി 74 റൺസ് കൂട്ടുകെട്ട് നേടിയാണ് ടീമിന്റെ വിജയം വേഗത്തിലാക്കിയത്.