റാവൽപിണ്ടിയിൽ തുടർച്ചയായി പെയ്യുന്ന ചാറ്റൽ മഴ കാരണം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരം വൈകി. ഇരുണ്ട കാലാവസ്ഥ തുടരുന്നതിനാൽ കളി എപ്പോൾ തുടങ്ങും എന്ന് പറയാൻ ആകാത്ത അവസ്ഥയിലാണ്.
സെമി ഫൈനൽ പ്രതീക്ഷകൾ ശക്തിപ്പെടുത്തുന്നതിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. കളി നടക്കാതിരുന്നാൽ ഗ്രൂപ്പിൽ നിന്ന് ആര് സെമി എത്തുമെന്ന് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.