അഞ്ച് വർഷത്തെ സാമ്പത്തിക നഷ്ടങ്ങൾക്ക് പരിഹാരം തേടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ചെലവ് ചുരുക്കൽ പദ്ധതികൾ തുടരുന്നു. പദ്ധതിയുടെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകദേശം 150-200 ജോലികൾ വെട്ടിക്കുറയ്ക്കും. കഴിഞ്ഞ വർഷം 250 ജോലിക്കാരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിരിച്ചു വിട്ടിരുന്നു. അതിനു പിന്നാലെയാണ് പുതിയ നീക്കങ്ങൾ.

ഫുട്ബോൾ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത ജിം റാറ്റ്ക്ലിഫ് ആണ് ഈ നടപടികൾക്ക് പിന്നിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഈ നീക്കങ്ങൾക്ക് എതിരെ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.
ഓൾഡ് ട്രാഫോർഡിലെ ജീവനക്കാർക്കുള്ള സൗജന്യ ഉച്ചഭക്ഷണവും മാനേജ്മെന്റ് നിർത്തലാക്കും, ഇത് പ്രതിവർഷം 1 മില്യൺ പൗണ്ടിലധികം ലാഭം ഉണ്ടാക്കും എന്നാണ് ക്ലബ് പറയുന്നത്.