ഇപ്പോഴത്തെ ഫോമിൽ ഇന്ത്യൻ ബി ടീമിനെതിരെ പോലും പാകിസ്ഥാൻ പ്രയാസപ്പെടും എന്ന് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ഇന്ത്യയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്താന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗവാസ്കർ.

“ഇന്ത്യയുടെ ബി ടീമിന് വരെ പാകിസ്ഥാനെ പ്രതിരോധത്തിൽ ആക്കാൻ ആകും എന്ന് ഞാൻ കരുതുന്നു. സി ടീം, എനിക്ക് അത്ര ഉറപ്പില്ല. എന്നാൽ നിലവിലെ ഫോമിൽ പാകിസ്ഥാന് ഇന്ത്യയുടെ ബി ടീമിനെ തോൽപ്പിക്കാൻ വരെ വളരെ പ്രയാസമായിരിക്കും,” ഗവാസ്കർ പറഞ്ഞു.
“പാകിസ്ഥാന് എല്ലായ്പ്പോഴും സ്വാഭാവിക ടാലന്റുകൾ ഉണ്ടായിരുന്നു. അത്തരം പ്രതിഭകളെ ഇപ്പോൾ സൃഷ്ടിക്കാൻ അവർക്ക് കഴിയുന്നുല്ല എന്നത് അതിശയകരമാണ്,” അദ്ദേഹം പറഞ്ഞു.