ഇന്നലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി കോഹ്ലി ആണ് യഥാർത്ഥ കിംഗ് എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഹഫീസ്. ബാബർ അസം അല്ല, വിരാട് കോഹ്ലിയാണ് “കിംഗ്” എന്ന പദവി അർഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“വിരാട് വലിയ സ്റ്റേജിൽ പ്രകടനം നടത്തുന്ന താരമാണ്. അദ്ദേഹം വലിയ അവസരങ്ങൾക്ക് ആയി കാത്തിരിക്കുകയും അത്തരം സ്റ്റേജുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം, വിരാട് കോഹ്ലി ആ അവസരങ്ങൾക്കായി കാത്തിരിക്കുന്നു. അദ്ദേഹം ഒരു പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്തുന്നു, ‘ഞാൻ ഇന്ത്യയ്ക്കായി ഈ മത്സരം ജയിപ്പിക്കും’ എന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം കളിക്കുക മാത്രമല്ല, എന്റെ രാജ്യത്തിനായി മത്സരം ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയി നിൽക്കുന്നത്.” ഹഫീസ് പറഞ്ഞു.
“യഥാർത്ഥത്തിൽ, കിംഗ് എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഒരാൾ ഉണ്ടെങ്കുൽ, അത് വിരാട് കോഹ്ലിയാണ്, ബാബർ അസമല്ല. അദ്ദേഹത്തിന്റെ പ്രകടനം നോക്കൂ. പിആർ ഉപയോഗിച്ച് കിംഗ് ആവുകയല്ല അദ്ദേഹം, ലോകമെമ്പാടും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.” ഹഫീസ് കൂട്ടിച്ചേർത്തു.