മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മസ്റോയിക്ക് പരിക്ക്

Newsroom

Picsart 25 02 24 09 23 58 350
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്കകൾ വർധിക്കുകയാണ്. ഈ മാച്ച് വീക്കിൽ ഗുഡിസൺ പാർക്കിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടിയിരുന്നു. എന്നാൽ ആ മത്സരത്തിനിടെ അവരുടെ ഡിഫൻഡർ നൗസൈർ മസ്രൗയിക്ക് കാൽമുട്ടിന് പരിക്കേറ്റത് തിരിച്ചടിയായി. താരം ബുധനാഴ്ച ഇപ്‌സ്‌വിച്ചിനെതിരായ മത്സരത്തിൽ കളിക്കുമോ എന്നത് ഇപ്പോൾ സംശയത്തിലാണ്.

Picsart 25 02 24 09 24 11 064

അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി അറിയാൻ തിങ്കളാഴ്ച കൂടുതൽ പരിശോധനകൾക്ക് താരം വിധേയനാകും. ലിസാൻഡ്രോ മാർട്ടിനെസും അമദ് ഡയല്ലോയും സീസണിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് മറ്റൊരു പരിക്കിന്റെ ആശങ്ക യുണൈറ്റഡിന് വരുന്നത്. യുണൈറ്റഡ് ഇതിനകം തന്നെ നിരവധി പരിക്കുകളുമായി പൊരുതുന്നുണ്ട്. ലൂക്ക് ഷാ, മേസൺ മൗണ്ട്, കോബി മൈനൂ, ടോബി കോലിയർ എന്നിവരും പുറത്തിരിക്കുകയാണ്‌.