രണ്ട് മൂന്ന് വർഷം കൂടി കളിക്കളത്തിൽ തുടരാൻ കോഹ്ലിക്ക് ആകും എന്ന് മുൻ ഇന്ത്യൻ താരം നവ്ജോത് സിംഗ് സിദ്ധു. 10 മുതൽ 15 വരെ സെഞ്ച്വറികൾ കൂടി നേടാനും വിരാട് കോഹ്‌ലിക്ക് ആകും എന്ന് നവ്ജോത് സിംഗ് സിദ്ധു പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ കോഹ്‌ലി നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറിക്ക് ശേഷം സംസാരിക്കുക ആയിരുന്നു മുൻ ഇന്ത്യൻ താരം.

കോഹ്‌ലിയുടെ പ്രകടനം അദ്ദേഹം വിരമിക്കലിന് വളരെ അകലെയാണെന്ന് തെളിയിക്കുന്നുവെന്ന് സിദ്ധു പറയുന്നു. “ഈ സെഞ്ച്വറിക്ക് ശേഷം, എനിക്ക് ബോധ്യത്തോടെ പറയാൻ കഴിയും – അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് അദ്ദേഹം കളിക്കും, കൂടാതെ 10 അല്ലെങ്കിൽ 15 സെഞ്ച്വറികൾ കൂടി നേടുൻ.” സിദ്ധു ഉറപ്പിച്ചു പറഞ്ഞു.
“എല്ലാവരും തന്നെ സംശയിച്ചപ്പോൾ, അദ്ദേഹം ഉറച്ചുനിന്നു. ആ സ്ഥിരോത്സാഹമാണ് അദ്ദേഹത്തെ യുവ ക്രിക്കറ്റ് കളിക്കാർക്ക് ഒരു മാതൃകയാക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.