പോളിസ്റ്റ എ1-ൽ ഇന്റർനാഷണൽ ഡി ലിമിറയെ 3-0ന് സാന്റോസ് ഇന്ന് പരാജയപ്പെടുത്തിയപ്പോൾ നെയ്മർ മികച്ച പ്രകടനം കാഴ്ചവച്ച് ഹീറോ ആയി. ഒരു കോർണർ കിക്കിൽ നിന്ന് നേരിട്ട് ഒളിമ്പിക് ഗോൾ നേടാൻ നെയ്മറിന് ഇന്ന് ആയി. ഒപ്പം ടിക്വിഞ്ഞോയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.

ഈ വിജയത്തോടെ, സാന്റോസ് ഇപ്പോൾ അവരുടെ ഗ്രൂപ്പിൽ ഒന്നാമത് തുടരുകയാണ്. അവർ ക്വാർട്ടർ ഫൈനലും ഉറപ്പിച്ചു. സാന്റോസിലേക്ക് മടങ്ങിയതിനുശേഷം ഒരു മാസത്തിനുള്ളിൽ തന്നെ താൻ അൽ-ഹിലാലിൽ കളിച്ച ആകെ മിനിറ്റുകൾ നെയ്മർ മറികടന്നു കഴിഞ്ഞു. നെയ്മർ പൂർണ്ണ ഫിറ്റനസിലേക്ക് എത്തിയതിന്റെ ലക്ഷണങ്ങൾ സാന്റോസിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ കാണാൻ ആകുന്നുണ്ട്.