ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ തികച്ചു, ഇത് അദ്ദേഹത്തിന്റെ കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർത്തു. ടി20യിൽ 94 വിക്കറ്റുകളും, ഏകദിനത്തിൽ 89 വിക്കറ്റുകളും, ടെസ്റ്റിൽ 17 വിക്കറ്റുകളും നേടിയ അദ്ദേഹം, ഇന്ത്യയ്ക്കായി ഒരു മാച്ച് വിന്നർ എന്ന നിലയിൽ തന്റെ മൂല്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

4000+ അന്താരാഷ്ട്ര റൺസും അദ്ദേഹത്തിന് ഉണ്ട്. പാകിസ്ഥാനെതിരായ ഇന്നത്തെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ രണ്ട് വികറ്റുകൾ നേടിക്കൊണ്ടാണ് ഹാർദിക് 200 വിക്കറ്റിൽ എത്തിയത്. ഇന്ന് ബാബർ അസമിനെയും സൗദ് ഷക്കീലിനെയും അദ്ദേഹം പുറത്താക്കി.