റോബിൻ വാൻ പെഴ്സിയെ ഫെയ്നൂർഡിന്റെ പുതിയ മുഖ്യ പരിശീലകനായി ഔദ്യോഗികമായി നിയമിച്ചു. 2027 ജൂൺ വരെയുള്ള കരാറിൽ അദ്ദേഹം ഒപ്പുവച്ചു. മുൻ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഫെയനൂർഡ് ക്ലബ്ബിലേക്ക് പുതിയ വേഷത്തിൽ തിരിച്ചെത്തുകയാണ് ഈ നീക്കത്തിലൂടെ. ഫെയ്നൂർഡിലൂടെയാണ് വാൻ പേഴ്സി സീനിയർ അരങ്ങേറ്റം കുറച്ചതും പിന്നീട് തിരികെ വന്ന് കളിക്കാരനായി വിരമിച്ചതും.

എസ്സി ഹീരെൻവീനിൽ നിന്നാണ് വാൻ പെഴ്സിഫെയ്നൂർഡിലേക്ക് ഇപ്പോൾ ചേരുന്നത്. മുമ്പ് എറിക് ടെൻ ഹാഗിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന റെനെ ഹേക്ക് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി ചേരും.