ലൂക മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരാൻ സാധ്യത. ഈ വർഷം 40 വയസ്സ് തികഞ്ഞെങ്കിലും ക്രൊയേഷ്യൻ മിഡ്ഫീൽഡറെ ക്ലബ്ബിൽ തുടരാൻ അനുവദിക്കുന്ന തരത്തിൽ 2026 വരെ അദ്ദേഹത്തിന്റെ കരാർ നീട്ടാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. 2012 ൽ മാഡ്രിഡിൽ ചേർന്നതു മുതൽ മോഡ്രിച്ച് ടീമിന്റെ ഒരു പ്രധാന ഭാഗമായി തുടരുകയാണ്, അദ്ദേഹത്തിന്റെ അനുഭവവും നേതൃത്വവും ക്ലബിന് കരുത്താകും എന്ന് ആഞ്ചലോട്ടി വിശ്വസിക്കുന്നു.

2026 ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ പ്രതിനിധീകരിക്കാൻ സ്വപ്നം കാണുന്നതിനാൽ, മോഡ്രിചും കളി തുടരാൻ താൽപ്പര്യപ്പെടുന്നുണ്ട്. ഈ സീസണിൽ തന്റെ മിനുറ്റുകൾ കുറച്ചിട്ടുണ്ടെങ്കിലും, നിർണായക പ്രകടനങ്ങൾ ഇപ്പോഴും റയലിനായി നടത്താൻ മോഡ്രിചിന് ആകുന്നുണ്ട്.