ഇരട്ട അസിസ്റ്റുമായി ലയണൽ മെസ്സി!! ഇന്റർ മയാമിക്ക് നാടകീയ സമനില

Newsroom

Picsart 25 02 23 08 52 20 444

ലയണൽ മെസ്സി തന്റെ മികവ് പ്രകടിപ്പിച്ച മത്സരത്തിൽ, ഇന്റർ മിയാമിക്ക് സമനില. അവരുടെ MLS സീസണിലെ ആദ്യ മത്സരത്തിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരെ 2-2ന്റെ സമനില നേടാൻ ഇന്റർ മയാമിക്ക് ആയി. ഇഞ്ച്വറി ടൈമിന്റെ 10ആം മിനുറ്റിൽ ആയിരുന്നു സമനില ഗോൾ മയാമി നേടിയത്.

Picsart 25 02 23 08 52 32 314

മെസ്സിയുടെ മികച്ച ഡെലിവറിക്ക് ശേഷം അഞ്ചാം മിനിറ്റിൽ ടോമസ് അവിലസിലൂടെ ഇന്റർ മിയാമി തുടക്കത്തിൽ തന്നെ ലീഡ് നേടി. എന്നിരുന്നാലും, മ ഇലെനിക് (26′), മാർട്ടിനെസ് (55′) എന്നിവരുടെ ഗോളുകൾ ന്യൂയോർക്ക് സിറ്റിയെ 2-1ന് മുന്നിൽ എത്തിച്ചു.

https://twitter.com/MLS/status/1893463285023854745?t=gA0YiNVQLozfLckS4E2d7g&s=19

100-ാം മിനിറ്റിൽ മികച്ച അസിസ്റ്റിലൂടെ സെഗോവിയ നാടകീയമായി സമനില ഗോൾ നേടി. തോമസ് ആല്വസ് 23ആം മിനുറ്റിൽ ചുവപ്പ് കാർഡ് വാങ്ങിയതിനെ തുടർന്ന് ഇന്റർ മയാമി 10 പേരുമായാണ് മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്.

https://twitter.com/MLSes/status/1893492966158712977?t=06EEm7rwOGwDSfH4gLBg0Q&s=19