രഞ്ജി ട്രോഫിയിൽ കേരളം ഫൈനലിലേക്ക് എത്തിയതിലെ സന്തോഷം പങ്കുവെച്ച് മുൻ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ വർഷങ്ങൾ ആയുള്ള കേരളത്തിന്റെ സ്വപ്നമായിരുന്നു രഞ്ജി കിരീടം എന്നും ആ സ്വപ്നത്തിലേക്ക് ഇനി ഒരു ചുവട് കൂടെയേ ഉള്ളൂ എന്ന് സഞ്ജു പറഞ്ഞു.

15 വർഷം മുമ്പ് സച്ചിൻ ബേബി അരങ്ങേറ്റം കുറിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ കേരളത്തിനായി ഇറാബി ട്രോഫിയിൽ ടോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താൻ ഇനി ഒരു ചുവട് കൂടെയേ ഉള്ളൂ എന്ന് സഞ്ജു പറഞ്ഞു. സച്ചിൻ ബേബിയെ പ്രത്യേകം അഭിനന്ദിച്ച സഞ്ജു ടീമംഗങ്ങളെയും സപ്പോർടിംഗ് സ്റ്റാഫുകളെയും ആശംസകൾ അറിയിച്ചു.
ഇപ്പോൾ വിരലിനേറ്റ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തി വിശ്രമിക്കുക ആണ് സഞ്ജു സാംസൺ.