റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ഇടയിൽ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ജോൺ സ്റ്റോൺസിന് ക്വാഡ്രിസെപ്സ് പരിക്കിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം എന്ന് റിപ്പോർട്ട്. ശസ്ത്രക്രിയക്ക് വിധേയനായാൽ ഈ സീസണിൽ പിന്നെ സ്റ്റോൺസ് കളിക്കാൻ സാധ്യതയില്ല. ഈ പരിക്ക് അദ്ദേഹത്തെ കൂടുതൽ കാലം മാറ്റിനിർത്താൻ സാധ്യതയുണ്ട് എന്ന് മാനേജർ പെപ് ഗാർഡിയോള വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ലീഡർമാരായ ലിവർപൂളിനെതിരായ നിർണായക പ്രീമിയർ ലീഗ് പോരാട്ടത്തിന് മുമ്പ് ആണ് ഈ പരിക്ക് വരുന്നത്. അവരുടെ സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡ് ലിവർപൂളിന് എതിരെ കളിക്കുന്നതും സംശയത്തിലാണ്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഫെബ്രുവരി 15 മുതൽ നോർവീജിയൻ സ്‌ട്രൈക്കർ പുറത്താണ്.
പ്രീമിയർ ലീഗിൽ സിറ്റി നിലവിൽ നാലാം സ്ഥാനത്തും, ലിവർപൂളിനേക്കാൾ 17 പോയിന്റ് പിന്നിലുമാണ്.